cheteshwar pujara smashes century for saurashtra in t20 match
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ചേതേശ്വര്‍ പുജാര. ഇതിഹാസതാരം രാഹുല്‍ ദ്രാവിഡിന്റെ യഥാര്‍ഥ പിന്‍ഗാമിയെന്ന വിശേഷണം ശരിവയ്ക്കുന്ന പ്രകടനമാണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയെ സഹായിച്ചത് പുജാരയായിരുന്നു. പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടി മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.